fake doctor from assam who was running a clinic in kunnamkulam was arrested
പ്രകാശ് മണ്ഡലം

കുന്നംകുളത്ത് ക്ലിനിക് നടത്തി വന്നിരുന്ന അസം സ്വദേശിയായ വ്യാജ ഡോക്ടര്‍ പിടിയില്‍

മൂലക്കുരു, ഫിസ്റ്റുല എന്നീ രോഗങ്ങള്‍ക്ക് ചികിത്സ നടത്തിവരികയായിരുന്നു
Published on

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പൊലീസ് പിടികൂടി. വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരുകയായിരുന്ന അസം സ്വദേശി പ്രകാശ് മണ്ഡലമാണ് (53) അറസ്റ്റിലായത്.

മൂലക്കുരു, ഫിസ്റ്റുല എന്നീ രോഗങ്ങള്‍ക്ക് ചികിത്സ നടത്തിവരികയായിരുന്നു. വാടക വീടെടുത്താണ് റോഷ്‌നി ക്ലിനിക്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകളും ചികിത്സക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു.

logo
Metro Vaartha
www.metrovaartha.com