
അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് അക്കൗണ്ടന്‍റ് തട്ടിയത് 45 ലക്ഷം രൂപ
ഒറ്റപ്പാലം: ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച അക്കൗണ്ടന്‍റ് പിടിയിൽ. ബാങ്കിലെ സീനിയർ അക്കൗണ്ടന്‍റായ മോഹനകൃഷ്‍ണനാണ് മുക്കുപണ്ടം പണയം വച്ച് 45 ലക്ഷം രൂപ തട്ടിയെടുത്തത്. വിവിധ കാലയളവിലായി മോഹനകൃഷ്ണനും കുടുംബാംഗങ്ങളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
സംശയം തോന്നി ബാങ്ക് മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്താവുന്നത്. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഹനകൃഷ്ണൻ, മോഹനകൃഷ്ണന്‍റെ സഹോദരി, സഹോദരിയുടെ ഭർത്താവ്, മകൻ എന്നിവർ തട്ടിപ്പിന്‍റെ ഭാഗമായെന്നാണ് കണ്ടെത്തൽ.
സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ പ്രതികൾ ഒളിവിൽ പോയി. മോഹനകൃഷ്ണനെ ബാങ്കിൽ നിന്നു സസ്പെൻഡ് ചെയ്തു. പൊലീസ് നടപടികൾ പുരോഗമിക്കുകയാണ്.