വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാവില്ല

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷന്‍റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചുവെന്നാണ് കേസ്
fake id card case rahul  mamkootathil will not appear for questioning at crime branch
രാഹുൽ മാങ്കൂട്ടത്തിൽfile image
Updated on

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശനിയാഴ്ച ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാവില്ല. ശനിയാഴ്ച രാവിലെ 10 ന് തിരുവനന്തപുരത്തെ ഓഫീസിൽ ഹാജരാവാനായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചില്ലെന്നും അതിനാൽ ഹാജരാവില്ലെന്നുമാണ് രാഹുൽ അറിയിക്കുന്നത്. ഇത്തവണ ഹാജരായില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷന്‍റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചുവെന്നാണ് കേസ്. കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ ഫോണിൽ നിന്നും ലഭിച്ച ശബ്ദരേഖയിൽ രാഹുലാണ് ഇതിനു പിന്നിലെന്ന് പരാമർശിക്കുന്നുണ്ട്.

രാഹുലിന്‍റെ ഐഫോൺ ഇതുവരെ പരിശോധിക്കാൻ പൊലീസിനായിട്ടില്ല. പല തവണ ആവശ്യപ്പെട്ടിട്ടും രാഹുൽ പാസ്‌വേർഡ് നൽകിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസ് അന്വേഷിച്ച് തുടങ്ങിയ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് നൽകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com