
Rahul Mankootathil
file image
തിരുവനന്തപുരം: വ‍്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല. ഹാജരാകാൻ ക്രൈം ബ്രാഞ്ച് രാഹുലിന് അടുത്ത ആഴ്ച വീണ്ടും നോട്ടീസ് നൽകിയേക്കും. എന്നിട്ടും ഹാജരായില്ലെങ്കിൽ അന്വേഷണസംഘം കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
കേസിലെ പ്രതികളുടെ പുറത്തുവന്ന ശബ്ദരേഖയിൽ രാഹുലിന്‍റെ പേര് പരാമർശിച്ചതിനാലാണ് ക്രൈം ബ്രാഞ്ച് ചോദ‍്യം ചെയ്യാൻ വിളിപ്പിക്കുന്നത്. 7 പ്രതികളുള്ള കേസിൽ മൂന്നാം പ്രതിയായ അഭിനന്ദ് വിക്രമിന്‍റെ ഫോണിലെ ശബ്ദരേഖയിലായിരുന്നു രാഹുലിന്‍റെ പേര് പരാമർശിച്ചിരുന്നത്.
തെരഞ്ഞെടുപ്പിനായി യൂത്ത് കോൺഗ്രസ് 2,000 വ‍്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നായിരുന്നു കേസ്. പൊലീസിന്‍റെ ആദ‍്യ ചോദ‍്യം ചെയ്യലിൽ രാഹുൽ ആരോപണങ്ങൾ തള്ളിയിരുന്നു. വ‍്യാജ രേഖയുണ്ടായതായി തനിക്ക് അറിയില്ലെന്നായിരുന്നു രാഹുലിന്‍റെ മൊഴി.