വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽകാർഡ് നിർമിച്ചെന്നായിരുന്നു കേസ്
fake identity card case four youth congress workers granted anticipatory bail

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

Updated on

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നുബിൻ ബിനു, ജിഷ്ണ, അശ്വവന്ത് , ചാർലി ഡാനിയൽ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

മുൻപ് ഇതേ കേസിൽ 7 പ്രതികൾക്ക് സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽകാർഡ് നിർമിച്ചെന്നായിരുന്നു കേസ്. വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയുമടക്കം ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com