ചേപ്പാട്ട് വൻ വ്യാജമദ്യ വേട്ട; ആയിരത്തിലേറെ കുപ്പികൾ‌ പിടിച്ചെടുത്ത് എക്സൈസ്

മദ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിനു വേണ്ടിയായിരുന്നു ഇതു ശേഖരിച്ചത്
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on

ആലപ്പുഴ: ഹരിപ്പാട് ചേപ്പാട്ട് വൻ വ്യാജമദ്യ വേട്ട. ആ‍യിരത്തിലേറെ കുപ്പി വ്യാജ നിർമിത മദ്യം എക്‌സൈസിന്‍റെ പ്രത്യേക സംഘമാണ് പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വാടക വീട് കേന്ദ്രീകരിച്ചു വ്യാജമദ്യം നിർമിച്ചു വിൽപ്പന നടത്തിയ എരിക്കാവ് സ്വദേശി സുധീന്ദ്ര ലാലിനെ അറസ്റ്റ് ചെയ്തു.

മദ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിനു വേണ്ടിയായിരുന്നു ഇതു ശേഖരിച്ചത്. ബോട്ടിലിങ് യൂണിറ്റടക്കം സജ്ജീകരിച്ചായിരുന്നു വിൽപ്പന. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമ്മിഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com