കോട്ടയത്ത് ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിങ് യന്ത്രത്തിൽ കാണിച്ചതായി പരാതി

വോട്ട് ചെയ്തത് 715 പേർ എന്നാണ് കണക്ക്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളാണ്
വോട്ടിങ് മെഷീൻ
വോട്ടിങ് മെഷീൻപ്രതീകാത്മക ചിത്രം

കോട്ടയം: പാലായിൽ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിങ് യന്ത്രത്തിൽ കാണിച്ചതായി പരാതി. പാലാ കടനാട് പഞ്ചായത്തിലെ ഗവൺമെന്‍റ് എൽപി സ്കൂളിലെ 25-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തവരുടെ എണ്ണവും, മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം ഉണ്ടായത്.

വോട്ട് ചെയ്തത് 715 പേർ എന്നാണ് കണക്ക്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളാണ്. ഇതേ തുടർന്നാണ് എൽഡിഎഫും, യുഡിഎഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകിയത്. വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നതായാണ് യുഡിഎഫ്, എൽഡിഎഫ് ബൂത്ത് ഏജന്‍റുമാർ പരാതി നൽകിയിരിക്കുന്നത്. ഈ പരാതി വരണാധികാരിയായ ജില്ലാ കലക്റ്റർക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ക്രമമായ മോക് പോളിങിൽ നടന്ന പ്രശ്നമായിരിക്കാം എന്നതാണ് പ്രാഥമിക നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com