പത്തനംതിട്ടയിൽ കള്ളവോട്ട് ചെയ്തതായി പരാതി; 6 വർഷം മുൻപ് മരിച്ചയാളുടെ പേരിൽ വോട്ടു ചെയ്തെന്ന് എൽഡിഎഫ്

സംഭവത്തിൽ വിശദീകരണവുമായി ബിഎൽഒ രംഗത്തെത്തി
Representative image
Representative image
Updated on: 

പത്തനംതിട്ട: പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തതായി ആരോപണം. 6 വർഷം മുൻപ് മരിച്ച ആളുടെ പേരിൽ വോട്ട് ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തു കളിച്ചുവെന്നാരോപിച്ച് എല്‍ഡിഎഫാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ ജില്ലാ കലക്‌ടർക്ക് പരാതി നൽകി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബിഎൽഒ രംഗത്തെത്തി. കിടപ്പ് രോഗിയായ മരുമകൾ അന്നമ്മയ്ക്ക് ആണ് വോട്ടിന് അപേക്ഷിച്ചത്. പക്ഷെ സീരിയൽ നമ്പർ മാറി എഴുതിപോയെന്നും ബിഎല്‍ഒ പറഞ്ഞു. സീരിയൽ നമ്പർ മാറി എഴുതി തനിക്ക് തെറ്റുപറ്റിയെന്നും മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ പലതവണ അപേക്ഷ നൽകിയതാണെന്നുമാണ് ബിഎൽഒയുടെ വിശദീകരണം.

logo
Metro Vaartha
www.metrovaartha.com