'പത്തനംതിട്ടയിൽ എൽഡിഎഫ് കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി'; പരാതിയുമായി യുഡിഎഫ്

കള്ളവോട്ട് ചെയ്യേണ്ടവരുടെ യോഗം ഇടതു മുന്നണി വിളിച്ചു ചേർത്തെന്നും പരാതിയിൽ പറയുന്നു
Anto Antony
Anto Antonyfile
Updated on

പത്തനംതിട്ട: പത്തനംതിട്ടയിൽ ഇടതു മുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നെന്ന പരാതിയുമായി യുഡിഎഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ കലക്‌ടർക്ക് പരാതി നൽകി.

കള്ളവോട്ട് ചെയ്യേണ്ടവരുടെ യോഗം ഇടതു മുന്നണി വിളിച്ചു ചേർത്തെന്നും പരാതിയിൽ പറയുന്നു. വരണാധികാരിക്കാണ് പരാതി നൽകിയിരിക്കുന്നത്. കള്ളവോട്ട് ചെയ്യുന്നവർക്ക് ക്ലാസ് എടുക്കാൻ ഒരു എംഎൽഎ പോയെന്നും യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആൻറണി ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com