സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ഇരുകാലിനും, തലയ്ക്കും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം
falling from school building, student seroius injury

സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

Updated on

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ പ്ലസ്ടു വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി. ഗുരുതരമായ പരുക്കേറ്റ വിദ്യാർഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. ഇരു കാലിനും, തലയ്ക്കും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം.

തിങ്കളാഴ്ച രാവിലെ 8 മണിയോടെ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്.

8.30 നാണ് ക്ലസ് തുടങ്ങുന്നത്. പക്ഷേ പെൺകുട്ടി നേരത്തെ തന്നെ സ്കൂളിലെത്തിയിരുന്നുവെന്നാണ് വിവരം. ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് കുട്ടി വീണത്. ചാടിയതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com