പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു

മൈ ഡിയർ കുട്ടിച്ചാത്തൻ അടക്കം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്
famous art director k sekhar has passed away

കെ. ശേഖർ

Updated on

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൈ ഡിയർ കുട്ടിച്ചാത്തൻ അടക്കം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.

ജിജോ പുന്നൂസിന്‍റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തെത്തിയ മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം പടയോട്ടത്തിൽ കോസ്റ്റ്യൂം ഡിസൈനറായാണ് സിനിമയില്‍ ശേഖറിന്‍റെ തുടക്കം. .

മൈ ഡിയർ കുട്ടച്ചാത്തൻ, നോക്കാത്തദൂരത്ത് കണ്ണും നട്ട്, ചാണക്യന്‍, ഒന്നുമുതല്‍ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com