

എറണാകുളത്ത് 25 ലക്ഷം കടന്ന് ഫാൻസി നമ്പർ ലേലം
representative image
ആലുവ: എറണാകുളത്ത് നടന്ന ഫാൻസി നമ്പറിന്‍റെ ലേലം ശ്രദ്ധേയമായി. KL 07 DH 7000 എന്ന ഫാൻസി നമ്പർ 25,02,000 രൂപയ്ക്കാണ് ലേലത്തിന് പോയത്. എറണാകുളം സ്വദേശിയായ വ്യവസായിയാണ് ഈ നമ്പർ ലേലത്തിൽ പിടിച്ചതെന്നാണ് വിവരം. ഈ നമ്പറിനായി നാലു പേരാണ് ഓൺലൈൻ ലേലത്തിൽ പങ്കെടുത്തത്.
ഇതിനുമുമ്പ് KL 07 DG 0007 എന്ന നമ്പർ 55,99,000 രൂപയ്ക്കാണ് ലേലത്തിൽ പോയിരുന്നത്. ഫാൻസി നമ്പറുകൾ ഓൺലൈൻ ലേലം ആരംഭിച്ചതോടെ സർക്കാരിന്‍റെ വരുമാനം 5 ഇരട്ടിയോളം കൂടിയതായാണ് വിവരം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലേലം തുക ലഭിക്കുന്നത് എറണാകുളം രജിസ്ട്രേഷന് വേണ്ടിയാണ്, രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കോഴിക്കോടും, തൃശൂരുമാണ്.