പാലക്കാട്ട് കർഷകൻ ഷോക്കേറ്റു മരിച്ചു

കൊടുമ്പ് സ്വദേശിയായ മാരിമുത്തുവാണ് മരിച്ചത്
farmer dies of electric shock palakkad

പാലക്കാട് ഷോക്കേറ്റ് കർഷകൻ മരിച്ചു

Updated on

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. പൊട്ടിവീണ വൈദ‍്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. പാലക്കാടാണ് സംഭവം. കൊടുമ്പ് സ്വദേശിയായ മാരിമുത്തുവാണ് മരിച്ചത്. തന്‍റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ രാവിലെ വീണുകിടക്കുന്ന തേങ്ങകൾ എടുക്കാൻ പോയപ്പോഴായിരുന്നു അപകടം.

തോട്ടത്തിലെ മോട്ടോർ പുരയിലേക്ക് കണക്ഷനെടുത്ത വൈദ‍്യുതി ലൈനാണ് പൊട്ടീവീണു കിടന്നിരുന്നത്. രാവിലെ തോട്ടത്തിലേക്ക് പോയ മാരിമുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ അന്വേഷിക്കുകയും തുടരന്വേഷണത്തിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കെഎസ്ഇബി ഉദ‍്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com