"മലയോര മേഖലയിലെ കർഷകരെ മനുഷ്യരായി കണക്കാക്കണം": എം. സ്വരാജ്

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് എം. സ്വരാജ് പറഞ്ഞു.
"Farmers in the hilly region should be considered human beings"; CPM leader M. Swaraj
എം. സ്വരാജ്
Updated on

നിലമ്പൂർ: വന്യജീവി സംരക്ഷണം നിയമം മനുഷ്യന്‍റെ ജീവന് വിലകൽപ്പിക്കുന്നില്ല എന്നതാണ് പ്രശ്നമെന്ന് സിപിഎം നേതാവ് എം. സ്വരാജ്. മലയോര മേഖലയിലെ കർഷകരെ മനുഷ്യരായി കണക്കാക്കണം. അവർക്കും ജീവിക്കാനുളള അവകാശമുണ്ടെന്ന് കേന്ദ്ര സർക്കാർ മനസിലാക്കണമെന്ന് സ്വരാജ് പറഞ്ഞു.

ജനങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമം ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ കേന്ദ്ര നിയമമാണ്. ആ നിയമത്തെ മറികടക്കാൻ സംസ്ഥാന നിയമസഭയ്ക്ക് കഴിയില്ല.

എത് പാർട്ടി ഭരിച്ചാലും അതിന് കഴിയില്ലെന്നും, അതിന് വേണ്ടിയുളള സമർദമാണ് ശക്തിപ്പെട്ടു വരേണ്ടതെന്ന് നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ സ്വരാജ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com