'ഹോർട്ടികോർപ്പിന് പച്ചക്കറി നൽകില്ല'; നിലപാടിലുറച്ച് വട്ടവട കർഷകർ

'ഹോർട്ടികോർപ്പിന് പച്ചക്കറി നൽകില്ല'; നിലപാടിലുറച്ച് വട്ടവട കർഷകർ

ഇടുക്കി:  ഹോർട്ടികോർപ്പിന് പച്ചക്കറി നൽകില്ലെന്ന് ഉറപ്പിച്ച് വട്ടവടയിലെ കർഷകർ. കഴിഞ്ഞ ഓണക്കാലത്തെ പച്ചക്കറിയുടെ രൂപ ഇതുവരെ ലഭിക്കാത്തതിനാലാണ് കർഷകർ  ഹോർട്ടികോർപ്പിന് പച്ചക്കറി നൽകില്ലെന്ന നിലപാട് കടുപ്പിച്ചത്. കൃഷിമന്ത്രിയടക്കം വാഗ്ദാനം നൽകി പറ്റിക്കുകയായിരുന്നെന്ന് കർഷകർ ആരോപിച്ചു.

ഹോർട്ടികോർപ്പിന് പച്ചക്കറി നൽകുന്നവന് ഉടൻ പണം, വിറ്റ പച്ചക്കറിയുടെ ബിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ നൽകിയാൽ പണം ലഭിക്കും, എന്നിങ്ങനെയായിരുന്നു കൃഷിമന്ത്രിയുടെ വാഗ്ദാനങ്ങൾ. ഇതെല്ലാം പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല 6 മാസം കഴിഞ്ഞിട്ടും പണത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

പണം ചോദിച്ചു മടുത്തതോടെ പച്ചക്കറിയെടുക്കാനെത്തിയ ഹോർട്ടികോർപ്പിന്‍റെ വാഹനം കർഷകർ തടയുകയും ഇനി വരേണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പച്ചക്കറി പൊതു വിപണിയിൽ വിൽക്കാനാണ് കർഷകരുടെ തീരുമാനം. ഹോർട്ടികോർപ്പ് നൽകുന്നത്ര വില ലഭിക്കില്ലെങ്കിലും പണം വേഗത്തിൽ കിട്ടും എന്നതിനാലാണ് കർഷകർ ഒന്നടങ്കം ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. അതേസമയം കുടിശ്ശിക നൽകാനുണ്ടെന്നും ഉടൻ കൊടുത്തു തീർക്കുമെന്നും വിഷയത്തിൽ ഹോർട്ടികോർപ്പ് പ്രതികരിച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com