ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ

53 അംഗ കൗൺസിലിൽ 32 വോട്ടാണ് ചന്ദ്രശേഖരന് ലഭിച്ചത്
fasal murder case accused karayi chandrasekharan thalassery municipality chairman

കാരായി ചന്ദ്രശേഖരൻ

Updated on

കണ്ണൂർ: എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസിൽ എട്ടാം പ്രതിയായ കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാൻ. 53 അംഗ കൗൺസിലിൽ 32 വോട്ടാണ് ചന്ദ്രശേഖരന് ലഭിച്ചത്.

ഇതോടെയാണ് ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേസിൽ നിലവിൽ ജാമ‍്യത്തിലായ ചന്ദ്രശേഖരൻ ഇക്കഴിഞ്ഞ നവംബർ 21നാണ് കണ്ണൂരിലേക്ക് തിരിച്ചെത്തിയത്.

മുൻപ് 2015ൽ ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ അധ‍്യക്ഷനായെങ്കിലും ജാമ‍്യവ‍്യവസ്ഥ അനുസരിച്ച് എറണാകുളം ജില്ലയിൽ കഴിയേണ്ടി വന്നു. കൗൺസിലിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതോടെ അന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. സിബിഐ അന്വേഷിച്ച ഫസൽ വധക്കേസിൽ സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരൻ ഉൾപ്പടെ 8 പ്രതികളാണുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com