സുരക്ഷ സംവിധാനം ശക്തം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി ദേശീയ പാത അതോറിറ്റി

വാഹനയുടമകൾക്ക് ആശ്വാസം
fastag kyv withdraw to national highway authority

ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി

Updated on

ന്യൂഡൽഹി: ഫെബ്രുവരി ഒന്നു മുതൽ നൽകുന്ന ഫാസ്ടാഗുകൾക്ക് ആക്‌ടിവേറ്റ് ചെയ്തശേഷമുള്ള കെവൈവി ദേശീയ പാത അതോറിറ്റി ഒഴിവാക്കി. ഇതോടെ കെവൈവി നടപടികൾ കൊണ്ട് പ്രയാസപ്പെട്ട വാഹനയുടമകൾക്ക് ആശ്വാസകരമായ തീരുമാനമാണിത്. നേരത്തെ നൽകിക്കഴിഞ്ഞ ഫാസ്ടാഗുകൾക്കും സ്ഥിരമായി കെവൈവി ചോദിക്കുന്നതും ഒഴിവാക്കി. പരാതി ലഭിക്കുന്ന കേസുകളിൽ മാത്രമേ ഇത് നിർബന്ധമാക്കൂ.

കാർ, ജീപ്പ്, വാൻ വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കാണ് ഫെബ്രുവരി ഒന്നുമുതൽ നൽകുന്ന ഫാസ്ടാഗുകൾക്ക് പിന്നീടുള്ള കെവൈവി ഒഴിവാക്കിയത്.

അതേസമയം ഫാസ്ടാഗുകൾ ആക്‌ടിവേറ്റ് ചെയ്യുന്നതിന് മുൻപുള്ള സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. വാഹനത്തിന്‍റെ വിവരങ്ങൾ വാഹൻ ഡേറ്റാബേസിലേതുമായി ഒത്തുനോക്കി ഉറപ്പുവരുത്തണം. ആക്ടിവേഷനുശേഷമുള്ള വാലിഡേഷനില്ല. വാഹൻ പോർട്ടലിൽ വിവരങ്ങളില്ലാത്ത വാഹനങ്ങൾക്ക് ആർസി അടിസ്ഥാനമാക്കിയുള്ള വാലിഡേഷൻ നടത്തണം. ഓൺലൈൻ വഴി വിൽക്കുന്ന ഫാസ്ടാഗുകളും ബാങ്ക് വാലിഡേഷൻ പൂർത്തിയാക്കിയാലേ ആക്‌ടിവേറ്റാകൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com