ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കിഷന്‍റെ അമ്മ 2 മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു
Father and son found dead in Ottapalam

കിരൺ | കിഷൻ

Updated on

പാലക്കാട്: ഒറ്റപ്പാലം മനിശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശേരി മനയ്ക്ക് സമീപം താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ കിരൺ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിഷന്‍റെ അമ്മ 2 മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com