
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ
symbolic image
മലപ്പുറം: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂൺ 18നാണ് അരീക്കോട് സ്റ്റേഷനിൽ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് റിപ്പോർട്ട് ചെയ്തത്. തുടര്‍ന്ന് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.