നെയ്യാറ്റിൻകരയിൽ മകന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

വെൺപകൽ സ്വദേശി സുനിൽകുമാറാണ് ചൊവ്വാഴ്ച പുലർച്ചയോടെ ആശുപത്രിയിൽ വച്ച് മരിച്ചത്
Father dies after being treated for beating by son in Thiruvananthapuram

നെയ്യാറ്റിൻകരയിൽ മകന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

file

Updated on

തിരുവനന്തപുരം: മകൻ മർദിച്ചതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന പിതാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വെൺപകൽ സ്വദേശി സുനിൽകുമാറാണ് ചൊവ്വാഴ്ച പുലർച്ചയോടെ ആശുപത്രിയിൽ വച്ച് മരിച്ചത്. മകൻ സിജോ സാമുവലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 11-ാം തീയതിയായിരുന്നു സംഭവം. മകൻ സിജോ പിതാവിനെ കമ്പി വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സിജോ മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറ‍യുന്നത്. നെയ്യാറ്റിൻകര പൊലീസ് കേസിൽ തുടർനടപടികൾ സ്വീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com