കൊച്ചി: കോഴിക്കോട് ട്രെയ്ൻ തീവയ്പ്പ് കേസിൽ എൻ ഐ എ ചോദ്യം ചെയ്ത് യുവാവിന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാഫിയുടെ മകൻ മുഹമ്മദ് മോനിസിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇയാളോട് എൻഐഎക്കു മുന്നിൽ വെള്ളിയാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.