ഫെമ ചട്ടലംഘനം, സ്വർണക്കടത്ത്: സംസ്ഥാനത്തെ പത്തിടങ്ങളിൽ ഇഡി റെയ്ഡ്

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്
fema case ed rail kerala

ഫെമ ചട്ടലംഘനം, സ്വർണക്കടത്ത്: സംസ്ഥാനത്തെ പത്തിടങ്ങളിൽ ഇഡി റെയ്ഡ്

Representative Image

Updated on: 

കാസർഗോഡ്: വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വർണക്കടത്ത് തുടങ്ങിയ കേസുകളിൽ സംസ്ഥാനത്തെ പത്തിടങ്ങളിൽ വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.

കാസർഗോഡ് രണ്ടിടങ്ങളിലാണ് പരിശോധന. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീർ ചെംഗള അബൂബക്കറിന്‍റെ വീട്ടിലും, ചെമ്പിരിക്ക ചന്ദ്രഗിരിയിലുള്ള ഷാഫി ചെമ്പിരിക്കയിലിന്‍റെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്.

കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസ്, കോഴിക്കോട് കുന്നമംഗലത്തുള്ള മുഹമ്മദ് ജൗഹർ എം.കെ. എന്നയാളുടെ വീട്, കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്‍റെ വീട്. മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്‍റെ വീട്, താനൂ കെ. പുരത്തുള്ള യൂനസിന്‍റെ പാലക്കാവളപ്പിൽ വീട്, പാലക്കാട് കുമരനല്ലൂരിലുള്ള അബ്ദുൾ റൗഫിന്‍റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.