ആവേശ കാഴ്ചയായി എംഎല്‍എയുടെയും കളക്ടറുടെയും ഫെന്‍സിംഗ് മത്സരം

സ്റ്റാളിലുള്ള കുട്ടികള്‍ക്ക് ആശംസകള്‍ പറഞ്ഞ മന്ത്രിയും എംഎല്‍എയും കളക്ടറും വീണ്ടും വരുമെന്ന് ഉറപ്പ് നല്‍കിയാണ് യാത്ര പറഞ്ഞത്
ആവേശ കാഴ്ചയായി എംഎല്‍എയുടെയും കളക്ടറുടെയും ഫെന്‍സിംഗ് മത്സരം

പത്തനംതിട്ട: റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണനുമായി വാള്‍പ്പയറ്റ് നടത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മൈലാടുംപാറ മുസലിയാര്‍ കോളജിന്‍റെ സ്റ്റാളില്‍ വച്ചാണ് ഇരുവരും ഫെന്‍സിങ്ങില്‍ ഏര്‍പ്പെട്ടത്.

ഫെന്‍സിംഗില്‍ എംഎല്‍എക്ക് എതിരായി ആരും ആദ്യം മുന്നോട്ട് വന്നില്ല. തുടര്‍ന്ന് കളക്ടര്‍ ഫെന്‍സിംഗിനു തയാറാവുകയായിരുന്നു. രസകരമായ ഈ കാഴ്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനേയും മേളയ്ക്കെത്തിയ കാണികളെയും ആവേശത്തിലാഴ്ത്തി.

സ്റ്റാളിലുള്ള കുട്ടികള്‍ക്ക് ആശംസകള്‍ പറഞ്ഞ മന്ത്രിയും എംഎല്‍എയും കളക്ടറും വീണ്ടും വരുമെന്ന് ഉറപ്പ് നല്‍കിയാണ് യാത്ര പറഞ്ഞത്. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ. അനില്‍കുമാര്‍, സുമേഷ് ഐശ്വര്യ, മുഹമ്മദ് സാലി, ബി. ഷാഹുല്‍ ഹമീദ്, നൗഷാദ് കണ്ണങ്കര തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.