

ഫെനി നൈനാൻ
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് രാഹുലിന്‍റെ സുഹൃത്ത് ഫെനി നൈനാൻ ഹൈക്കോടതിയെ സമീപിച്ചു.
കേസിൽ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബർ പൊലീസിന്‍റെ നടപടി തെറ്റാണെന്നുമാണ് ഫെനി നൈനാൻ പറയുന്നത്.
ബലാത്സംഗക്കേസ് രാഹുലിനെതിരേ നിലനിൽക്കില്ലെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും രാഹുലിനെതിരേ പരാതിക്കാരി ബന്ധം നിലനിർത്താൻ പിന്നീടും ആഗ്രഹിച്ചിരുന്നുവെന്നും ഫെനി പറഞ്ഞു.