
കൊച്ചി: മോളി കണ്ണമാലിക്ക് സഹായഹസ്തവുമായി ഫിറോസ് കുന്നംപറമ്പിൽ. ജപ്തി ഭീഷണി നേരിട്ടിരുന്ന നടിയുടെ വീടിന്‍റെ ആധാരം ഫിറോസ് തിരിച്ചെടുത്ത് നൽകി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ശ്വാസകോശ രോഗം ബാധിച്ച് നടി ആശുപത്രി ചികിത്സയിലായിരുന്നു. തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2,50,000/-രൂപ നൽകിയതായി ഫിറോസ് പറയുന്നു. പീന്നീട് വീട്ടിലേക്ക് മടങ്ങിയ മോളി ചേച്ചിയെ വീട്ടിൽ ചെന്ന് കണ്ടുവെന്നും ജപ്തിയുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ അതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് കരുതിയിരുന്നു. അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹം കൊണ്ട് ഈ കുടുംബത്തെയും അവരുടെ പ്രയാസവും തീർക്കാൻ സാധിച്ചെന്ന് ഫിറോസ് പ്രതികരിച്ചു.