ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന

ബുധനാഴ്ചയ്ക്കകം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക്
no new movies will be released in theaters after feb 22
no new movies will be released in theaters after feb 22
Updated on

കൊച്ചി: കേരളത്തിലെ തീയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്നറിയിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. വ്യവസ്ഥകൾ ലംഘിച്ച് സിനിമകൾ ഒടിടിയ്ക്ക് നൽകുന്നതിനെതിരെ പ്രതിഷേധവുമായാണ് സിനിമകൾ പ്രദർശിപ്പിക്കില്ലെന്നറിയിച്ചത്.

വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞു മാത്രമെ ഒടിടിയ്ക്ക് നൽകാവു എന്ന വ്യവസ്ഥ പല നിർമാതാക്കളും തെറ്റിക്കുന്നു എന്നതാണ് തീയറ്റർ ഉടമകൾ ഉന്നയിക്കുന്ന പ്രധാന പരാതി. തിയേറ്ററിൽ മികച്ച കളക്ഷൻ നേടുന്ന സിനിമകൾ പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒടിടിയിൽ വരുന്നത് തിയേറ്റർ ഉടമകൾക്ക് തിരിച്ചടിയാകുന്നതായാണ് ആരോപണം. ബുധനാഴ്ചയ്ക്കകം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.

റിലീസ് സമയത്തെ നിർമാതാക്കളുടെ തിയേറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണം, സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്നു തുടങ്ങിയ ആവശ്യങ്ങൾ ഫിയോക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ ഇതിനോട് നിർമിതാക്കൾ ഇതുവരെ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഇതിനാലാണ് പ്രതിഷേധിക്കുന്നതെന്നും ഫിയോക്ക് അറിയിച്ചു. നിലവില്‍ തിയേറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും. എന്നാൽ ഫിയോകിന്‍റെ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസ് പ്രതിസന്ധിയിലാക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com