കടുത്ത പനി; വിവാഹദിനം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചു

വിവാഹത്തിന് മുമ്പ് ഷഹാനയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയിക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു
fever death bride in marriage day at kozhikode
ഷഹാന ഫാത്തിമ
Updated on

കോഴിക്കോട്: കടുത്ത പനിയെ തുടർന്ന് വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുപത്തിയൊന്നുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് ഷഹാന ഫാത്തിമ മരിച്ചത്.

ഈ മാസം പതിനൊന്നിനായിരുന്നു വൈത്തിരി സ്വദേശി അര്‍ഷാദും ഷഹാനയും തമ്മിലുള്ള വിവാഹം നടക്കാന്നിരുന്നത്. വിവാഹത്തിന് മുമ്പ് ഷഹാനയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയിക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകളാണ് മരിച്ച ഷഹാന. ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com