കണ്ണൂരിൽ പനി ബാധിച്ച് ഒന്നരവയസുകാരി മരിച്ചു

പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
പനിബാധിച്ച് മരിച്ച ഹയ
പനിബാധിച്ച് മരിച്ച ഹയ
Updated on

കണ്ണൂർ: തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്‍റെ മകൾ ഹയയാണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരണം.

പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com