സംസ്ഥാനത്ത് വീണ്ടും പനി മരണം; പാലക്കാട്ട് 14 കാരി മരിച്ചു

മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശിയായ ശിവരഞ്ജിനി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്
fever death palakkad

ശിവരഞ്ജിനി

Updated on: 

പാലക്കാട്: സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും മരണം. പാലക്കാട്ട് സ്വദേശിയായ സ്കൂൾ വിദ്യാർഥിനിയാണ് മരിച്ചത്. മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശിയായ ശിവരഞ്ജിനി (14) വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.

പനിക്ക് ചികിത്സ തേടിയെങ്കിലും കുറയാതെ വന്നതോടെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വീണ്ടും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്റ്ററെ കാണിച്ചു. തിരിച്ച് വീട്ടിലെത്തിയെങ്കിലും 11 മണിയോടെ വീണ്ടും അസ്വസ്ഥതയുണ്ടാവുകയായിരുന്നു.

കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടനെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം 8407 പേരാണ് പനിബാധിതരായി ചികിത്സ തേടിയത്. 9 മരണങ്ങളും ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മലപ്പുറത്ത് 2000 ന് മുകളിലാണ് പ്രതിദിന പനി രോഗികൾ. പാലക്കാടും കാസർകോടും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. 48 പേർക്കാണ് വ്യാഴാഴ്ച ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഇൻഫ്ലുവൻസ് രോഗകൾ കൂടുതൽ .

logo
Metro Vaartha
www.metrovaartha.com