ക്യൂ നില്‍ക്കുന്നതിനെചൊല്ലി തര്‍ക്കം; ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസിൽ സംഘര്‍ഷം

നാട്ടുകാര്‍ ഇടപെട്ടതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു
fight erupts at a bevarage in aryanadu thiruvananthapuram
ക്യൂ നില്‍ക്കുന്നതിനെചൊല്ലി തര്‍ക്കം; ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസിൽ സംഘര്‍ഷം
Updated on

തിരുവനന്തപുരം: ആര്യനാട് ബിവറേജസില്‍ സംഘര്‍ഷം. മദ്യപാനികൾ രണ്ട് സംഘമായി തിരിഞ്ഞാണ് പരസ്പരം വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. ക്രിസ്മസ് ദിനത്തില്‍ ഉച്ചയോടെയായിരുന്നു സംഭവം. മുന്നില്‍ നിന്നയാളെ മറികടന്ന് ക്യൂവില്‍ നില്‍ക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. ഇത് പിന്നീട് രണ്ട് സംഘമായി തിരിഞ്ഞുള്ള സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു.

നാട്ടുകാര്‍ ഇടപെട്ടതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com