നിസഹകരണ സമരം; പുതുവത്സരം മുതൽ സർക്കാർ തീയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്

വിനോദ നികുതി എടുത്തു കള‍യണമെന്ന് ആവശ്യം
film chamber boycot govt theatre release

പുതുവത്സരം മുതൽ സർക്കാർ തീയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്

Updated on

കൊച്ചി: സർക്കാരുമായി സഹകരണത്തിനില്ലെന്ന് പ്രഖ്യാപിച്ച് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്. സർക്കാർ തീയേറ്ററുകൾക്ക് സിനിമ പ്രദർശനത്തിന് നൽകേണ്ടെന്നാണ് തീരുമാനം. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തീയേറ്ററുകൾ പൂർണമായും ബഹിഷ്കരിക്കാനാണ് തീരുമാനം.

ജനുവരി മുതൽ സർക്കാരുമാ‍യി യാതൊരു സഹകരണവുമില്ലെന്നും ചേംബർ അറിയിച്ചു. സിനിമ വ്യവസായത്തിൽ നിന്ന് നികുതിയിനത്തിൽ വലിയ വരുമാനം ലഭിച്ചിട്ടും സർക്കാരിൽ നിന്ന് മേഖലയ്ക്ക് അനുകൂലമായ നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഫിലിം ചേംബറിന്‍റെ തീരുമാനം.

പ്രസിഡന്‍റ് അനിൽ തോമസാണ് ഇക്കാര്യം അറിയിച്ചത്. പത്ത് വർഷമായി സർക്കാരിന് മുന്നിൽവെച്ച ആവശ്യങ്ങളിൽ ഇതുവരെ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണിതെന്ന് ഫിലിം ചേംബർ ആരോപിച്ചു. സർക്കാർ തീയേറ്ററുകളുടെ ബഹിഷ്കരണം സൂചന പണിമുടക്ക് മാത്രമാണ്. ജിഎസ്ടിക്ക് പുറമേയുള്ള വിനോദ നികുതി എടുത്തു കള‍യണം, വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് അനുവദിക്കണം തുടങ്ങിയവയാണ് ചേംബറിന്‍റെ പ്രധാന ആവശ്യങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com