സിനിമ - സീരിയൽ താരം രഞ്ജുഷ മേനോൻ മരിച്ച നിലയിൽ

ടിവി ചാനലിൽ അവതാരകയായി കരിയർ ആരംഭിച്ച രഞ്ജുഷ സ്ത്രീ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.
Ranjusha Menon
Ranjusha Menon
Updated on

തിരുവനന്തപുരം: സിനിമാ - സീരിയൽ അഭിനേത്രി രഞ്ജുഷ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. കൊച്ചി സ്വദേശിയായ രഞ്ജുഷ മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഒഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച 12, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങി നിരവധി സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

നിലവിൽ സീരിയലിൽ ലൈൻ പ്രൊഡ്യൂസറായി ജോലി ചെയ്യുന്നതിനിടെയാണ് മരണപ്പെട്ടത്. നടിക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

ടിവി ചാനലിൽ അവതാരകയായി കരിയർ ആരംഭിച്ച രഞ്ജുഷ സ്ത്രീ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com