അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ്; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു ഷൂട്ടിങ്
film shooting in the  emergency department of angamaly hospital
അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ് നടന്നു
Updated on

അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ് നടത്തിയതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ നടപടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു ഷൂട്ടിങ്. രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടത്തിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് എടുത്തത്. സിനിമ ചിത്രീകരണം നടക്കുന്നതിനിടെ രജിസ്ട്രേഷന്‍ കൗണ്ടര്‍ താത്കാലികമായി അടച്ചു എന്നും പരാതിയുണ്ട്. ഷൂട്ടിങ്ങിന് അനുമതി നൽകിയത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന 'പൈങ്കിളി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നടന്നത്. സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com