ധനമന്ത്രി കെ.എൻ . ബാലഗോപാൽ
Kerala
ലോട്ടറിയിൽ നിന്ന് സർക്കാരിന് കിട്ടുന്നത് ചെറിയ തുക: മന്ത്രി ബാലഗോപാൽ
ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയെന്ന നിലയിൽ ലോട്ടറിയുടെ പ്രാധാന്യം വലുതാണെന്നും ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ലോട്ടറി വിൽപ്പനയിൽ നിന്ന് ചെറിയ തുക മാത്രമാണ് സർക്കാരിന് കിട്ടുന്നതെന്ന് ധനമന്ത്രി കെ.എൻ . ബാലഗോപാൽ. ലോട്ടറിയുടെ ആകെ വിൽപ്പനയിൽ മൂന്നു ശതമാനം മാത്രമാണ് സർക്കാരിന് വരുമാനമായി ലഭിക്കുക. കാരുണ്യ ബെനവലന്‍റ് ഫണ്ട് പോലുള്ള കാര്യങ്ങൾക്കായാണ് ഈ പണം പ്രധാനമായും ഉപയോഗിക്കുക. എന്നാൽ ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയെന്ന നിലയിൽ ലോട്ടറിയുടെ പ്രാധാന്യം വലുതാണെന്നും ധനമന്ത്രി പറഞ്ഞു.
എഴുപത്തിയഞ്ച് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഓണം ബംപർ ഇനത്തിൽ വിറ്റഴിച്ചത്. അഞ്ചര ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്നുണ്ട്. ഒരു ലക്ഷത്തോളം വരുന്ന ഏജന്‍റുമാർക്കും പണം ലഭിക്കും. അതു കൊണ്ടു തന്നെ സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതിയാണ് ലോട്ടറിയെന്നും മന്ത്രി പറഞ്ഞു.

