കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്
Finance Minister says government has allocated Rs 93.72 crore as aid to KSRTC

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

file image
Updated on

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചെ​ന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.

ഈ ​സാ​മ്പ​ത്തി​ക വര്‍ഷം ആ​കെ 1,201.56 കോടി രൂപ​ കെഎസ്ആര്‍ടി​സിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കി​യി​രു​ന്നു. ബജറ്റില്‍ 900 കോടി രൂപയാണ് കെ​എ​സ്ആ​ർ​ടി​സി​ക്കാ​യി നീക്കിവച്ചത്. ബജറ്റ് വകയിരുത്തി​യ​തി​നു പുറമെ 301.56 കോടി രൂപ​ കൂടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com