കേന്ദ്ര വിഹിതം: എംപിമാർ ഒന്നിച്ച് നിവേദനം നൽകും

കോഴിക്കോട് എയിംസിനായി സമ്മർദം ചെലുത്തും
financial allocation: kerala MPs to submit joint petition
കേന്ദ്ര വിഹിതം: എംപിമാർ ഒന്നിച്ച് നിവേദനം നൽകും
Updated on

തിരുവനന്തപുരം: കോഴിക്കോട് കിനാലൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനുള്ള സമ്മർദം ചെലുത്തുന്നതിനടക്കം എംപിമാരുടെ യോഗത്തിൽ ധാരണയായി. ദേശീയ ആരോഗ്യ മിഷൻ പദ്ധതി വിഹിതത്തില്‍ കഴിഞ്ഞ തവണത്തെ 1,000 കോടിയോളം രൂപ ലഭിക്കാനും കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി അന്താഷ്‌ട്ര വ്യോമയാന റൂട്ട് അനുവദിക്കാനും സാർക്ക് / അസിയാൻ ഓപ്പൺ സ്‌കൈ പോളിസിയിൽ ഉൾപ്പെടുത്താനുമുള്ള നടപടികൾ സ്വീകരിക്കും. ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. തലശേരി -മൈസൂർ, നിലമ്പൂർ - നഞ്ചങ്കോട്, കാഞ്ഞങ്ങാട് - കണിയൂർ പാണത്തൂർ, ശബരി റെയിൽ പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ ഊർജിതമായി നടത്താൻ റെയ്‌ൽവേയിലും കേന്ദ്ര സർക്കാരിലും ഇടപെടും.

നാഷണൽ ഹൈവേ പ്രവർത്തിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നബാധിത സ്ഥലങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കും. കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടുകളിലും ഗ്രാന്‍റുകളിലും കുറവ് വന്നിരിക്കുന്ന സാഹചര്യത്തിൽ 24,000 കോടി രൂപയുടെ സ്പെഷ്യൽ പാക്കെജ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ബ്രാൻഡിങ്ങിന്റെ പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട പല പദ്ധതികൾക്കുമുള്ള ധനസഹായം അനുവദിക്കാത്തതും സൂചിപ്പിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 5,000 കോടി രൂപയുടെ പാക്കെജും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കടുത്ത വരൾച്ച നേരിട്ട സാഹചര്യത്തിൽ കർഷകരുടെ സാമ്പത്തിക നഷ്ടവും പ്രതിസന്ധിയും മറി കടക്കുന്നതിനുള്ള പാക്കേജും ലഭ്യമാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും. വനം- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കാൻ ഇടപെടൽ ഉണ്ടാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com