മന്ത്രിസഭാതീരുമാനം; വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്തി

തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ്
Financial assistance for those who die in wild animal attacks increased to 14 lakhs

വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്തി

Updated on

തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 14 ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ 10 ലക്ഷം രൂപയായിരുന്നു ധനസഹായം. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം.

മന്ത്രിസഭായോഗം ശനിയാഴ്ച രാവിലെ 7 മണിക്ക് വീണ്ടും ചേരും. സിനിമ നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.

തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിൽ നിർമാണ നിരോധനവും മന്ത്രിസഭായോഗം നീക്കി.

logo
Metro Vaartha
www.metrovaartha.com