വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത: സുപ്രധാന ബാങ്കേഴ്സ് സമിതി യോഗം ഉടന്‍

ഈടാക്കിയ മാസതവണകള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനവും ഉണ്ടായേക്കും
Financial burden of Wayanad disaster victims: Important Bankers Committee meeting today
വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത: സുപ്രധാന ബാങ്കേഴ്സ് സമിതി യോഗം ഇന്ന്file image
Updated on

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾക്ക് സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന് (ഓഗസ്റ്റ് 19). തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികള്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.

ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടായേക്കും. ഇതിനകം ഈടാക്കിയ മാസതവണകള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

ദുരിത ബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികള്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നാണ് പൊതു അഭിപ്രായം. നേരത്തെ ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് പിടിച്ച പണം തിരികെ നല്‍കുമെന്ന് ബാങ്കേഴ്‌സ് സമിതി ജനറല്‍ മാനേജര്‍ കെ.എസ്. പ്രദീപ് വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.