സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി

5 ലക്ഷത്തിന് അധികമുള്ള ബില്ലുകൾ ഇനിമുതൽ മാറാന്‍ സാധിക്കില്ല
financial crisis in kerala; government imposed treasury control
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിRepresentative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. 5 ലക്ഷത്തിന് അധികമുള്ള ബില്ലുകൾ മാറാന്‍ ഇനിമുതൽ ധനവകുപ്പിന്‍റെ അനുമതി വേണം. നേരത്തെ 25 ലക്ഷമായിരുന്നു പരിധി.

തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. ഇതു സംബന്ധിച്ചുള്ള കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്‌ടർക്ക് കൈമാറി. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. നേരത്തെ ഓണച്ചെലവുകൾക്കായി 4,200 കോടിയോളം രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകിയിരുന്നു.

ഈ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് സാധിക്കുക. ഇതിൽ ഡിസംബർ വരെയുള്ള 21,253 കോടി രൂപ സെപ്തംബർ 2വരെ സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു. ബാക്കി തുക അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെയായിരിക്കും എടുക്കാനാവുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com