ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടുണ്ടായെന്ന് പൊലീസ്

പ്രതികളായ വിനീതയുടെയും രാധാകുമാരിയെയുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ വിശദീകരണം.
Financial fraud case in Diya Krishna's firm; Police allege irregularities worth over Rs 40 lakh

പ്രതികളായ രാധ, വിനീത, ദിവ്യ

Updated on

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന്, 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് ഉണ്ടായെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ദിയയുടെ ക്യു ആർ കോഡിനു പകരം ജീവനക്കാരികൾ സ്വന്തം ക്യു ആർ കോഡ് ഉപയോഗിച്ചാണ് പണം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പൊലീസ് കണ്ടെത്തി. പ്രതികളായ വിനീതയുടെയും രാധാകുമാരിയുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ വിശദീകരണം.

വിനീതയും രാധാകുമാരിയും റിമാൻഡിലാണ്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് അപേക്ഷ നൽകും. കേസിലെ പ്രതിയായ ദിവ്യയ്ക്കായുളള അന്വേഷണം തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com