കടബാധ്യത; വയനാട്ടിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വിവിധ ബാങ്കുകളിലായി ഇദ്ദേഹത്തിന് വൻ തുക കടമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു
financial issue farmer suicide in wayanad
വയനാട്ടിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിdeath - Representative Image
Updated on

ബത്തേരി: വയനാട് അമ്പലവയലിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാളിക സ്വദേശി ചേലക്കാട് മാധവനെയാണ് (64) കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ മാധവനെ കാണാതായിരുന്നു.

കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി ഇദ്ദേഹത്തിന് വൻ തുക കടമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com