സാമ്പത്തിക പ്രതിസന്ധിരൂക്ഷം; കെഎസ്ഇബിയിൽ കർശന നിയന്ത്രണം

സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമായി കണക്കാക്കുന്നത് ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതാണ്
kseb
kseb
Updated on

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിലും കർശന നിയന്ത്രണം. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി.യ ശമ്പളത്തിനും പെൻഷനുമടക്കം വായ്ത എടുക്കേണ്ട അവസ്ഥയിലാണ്.

നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും. ഇത്തരത്തിൽ ചെലവു ചുരുക്കി മുന്നോട്ടു പോവാനാണ് തീരുമാനം. ലവിൽ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ല എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമായി കണക്കാക്കുന്നത് ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതാണ്. മൺസൂൺ കുറഞ്ഞതും പ്രതിസന്ധിയായി. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുണ്ട്, ഇത് തിരിച്ചുകിട്ടിയിട്ടില്ലെന്നും സിഎംഡി ചൂണ്ടിക്കാട്ടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com