വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പുകയില വിൽപ്പന; കച്ചവടക്കാർക്ക് 13,800 രൂപ പിഴ

പൊതുവിടങ്ങളിൽ പുകവലിച്ചവർക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്
fined for selling tobacco products near education institutes malappuram

വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം പുകയില വിൽപ്പന; കച്ചവടക്കാർക്ക് 13,800 രൂപ പിഴ

representative image

Updated on

മലപ്പുറം: നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറത്ത് 16 കച്ചവടക്കാർക്കെതിരേ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്. കേന്ദ്ര പുകയില ഉൽപ്പന്ന നിയന്ത്രണ നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 വാര ചുറ്റളവ് പരിധിയിൽ പുകയില ഉത്പ്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്നാണ് നിയമം.

പൊതുവിടങ്ങളിൽ പുകവലിക്കുന്നതും 18 വ‍യസിൽ താഴെയുള്ളവർക്ക് പുകയില ഉത്പ്പന്നങ്ങൾ നൽകുന്നതചും ശിക്ഷാർഹമാണ്. പുകയില നിരോധിത മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും നിയമമുണ്ട്. ഇത് ലംഘിച്ചെന്ന് കണ്ടെത്തിയ കടകൾക്കെതിരേയാണ് നടപടി.

ഈ കടകളിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും 13,800 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. പൊതുവിടങ്ങളിൽ പുകവലിച്ചവർക്കെതിരേയും നടപടിയുണ്ട്. ആരോഗ്യ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. മലപ്പുറം നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങളെ യും സമ്പൂര്‍ണ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പരിശോധന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com