
പാലക്കാട് ഫോം നിർമാണ കമ്പനിയിൽ തീപിടിത്തം; ഒരാൾക്ക് പൊള്ളലേറ്റു
പാലക്കാട്: വാളയാർ പൂലമ്പാറയിൽ ഫോം നിർമാണ കമ്പനിയിൽ തീപിടിത്തം. ഒരാൾക്ക് പൊള്ളലേറ്റു. പ്യാരിലാൽ ഫോംസ് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കിടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന ഫോം നിർമിക്കുന്ന കമ്പനിയാണ് ഇത്. പാലക്കാട്, അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള സംഘമെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.