
തൃശൂർ: തൃശൂരിൽ ശവപ്പെട്ടിക്കടയ്ക്ക് തീപിടിച്ചു. പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സമീപത്തെ ചായക്കടയിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണു പ്രാഥമിക നിഗമനം. തുടർന്നു ശവപ്പെട്ടിക്കടയിലേക്കു തീ പടരുകയായിരുന്നു. കട പൂർണമായും കത്തിനശിച്ചു. ആർക്കും പരിക്കില്ല. വിവരമറിഞ്ഞെത്തിയ അഗ്നിശമനാ സേനാംഗങ്ങൾ തീ പൂർണമായും അണച്ചു.