മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടുത്തം; പൂർണമായി കത്തി നശിച്ചു

മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടുത്തം; പൂർണമായി കത്തി നശിച്ചു
മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടുത്തം; പൂർണമായി കത്തി നശിച്ചു
Updated on

കോട്ടയം: കോട്ടയം വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടുത്തം. വയലാ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സ്ഥാപനം പൂർണമായും കത്തി നശിച്ചു. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com