കോഴിക്കോട് ഓമശേരിയിൽ വീടിന് തീപിടിച്ചു

സ്വിച്ച് ബോർഡിൽനിന്നും തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട് ഓമശേരിയിൽ വീടിന് തീപിടിച്ചു
Updated on: 

ഓമശേരി: കോഴിക്കോട് ഓമശേരി വെളിമണ്ണയിൽ വീടിന് തീപിടിച്ചു. എലിയമ്പ്രോമല രാജന്‍റെ വീടിനാണ് തീപിടിച്ചത്. മുക്കത്തുനിന്നും അഗ്നിശമനസേന എത്തിയാണ് തീഅണച്ചത്.

സ്വിച്ച് ബോർഡിൽനിന്നും തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് തീപ്പടർന്നത്. അതുകൊണ്ടുതന്നെ ആളപായമില്ല.

logo
Metro Vaartha
www.metrovaartha.com