ചാലക്കുടിയിൽ മാലിന്യശേഖര കേന്ദ്രത്തിൽ വൻ തീപിടിത്തം

ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖര കേന്ദ്രത്തിൽ വൻ തീപിടിത്തം. ദേശീയ പാരയോട് ചേർന്ന് മാലിന്യശേഖരകേന്ദ്രത്തിന്‍റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പനേരം തടസപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. കനത്ത ചൂടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, അങ്കമാലി എന്നിവിടങ്ങളിലെ അഗ്നിരക്ഷായൂണിറ്റുകള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com