കോഴിക്കോട് മെഡിക്കൽ കോളെജ് തീപിടിത്തം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം.കെ. രാഘവൻ എംപി

ആശുപത്രി കെട്ടിട്ടത്തിന്‍റെയും വൈദ‍്യുത സാമഗ്രികളുടെയും ഫിറ്റ്നസ് ഉറപ്പു വരുത്തണമെന്നാണ് കത്തിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്
fire at kozhikkode medical college m.k. raghavan mp writes letter to prime minister

എം.കെ. രാഘവൻ

Updated on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ ആവർത്തിച്ച് ഉണ്ടാകുന്ന തീപിടിത്തത്തിൽ അന്വേഷണം ആവശ‍്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എം.കെ. രാഘവൻ എംപി. ആശുപത്രി കെട്ടിട്ടത്തിന്‍റെയും വൈദ‍്യുത സാമഗ്രികളുടെയും ഫിറ്റ്നസ് ഉറപ്പു വരുത്തണമെന്നാണ് കത്തിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ടും മുമ്പ് മേയ് രണ്ടിനുമായിരുന്നു സമാന രീതിയിൽ ആശുപത്രിയിൽ നിന്നും പുക ഉയർന്നത്. തിങ്കളാഴ്ച ആശുപത്രിയിലെ ബാറ്ററികൾ കത്തിയതാണ് പുക ഉയരാൻ കാരണമായത്. ഉടനെ ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി രോഗികളെ മാറ്റിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com