തൃശൂർ: കുന്നംകുളം കല്ല്യാൺ സിൽക്സിൽ വൻ തീപിടുത്തം. മുകളിലത്തെ നിലയിൽ പുലർച്ചെ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. കുട്ടികളുടെ വസ്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന വിഭാഗത്തിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.